ബീഹാര്‍: കശ്മീർ ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ വക മര്‍ദ്ദനം. കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രം ഇടപെട്ടത് സ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രകടനത്തിനിടെയാണ് ജനക്കൂട്ടം പ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ച് പോകുന്നതിന്റെ ഇടയിലായിരുന്നു സംഘർഷം. കശ്മീരിന്റെ പദവി തിരികെ നല്‍കണം,കേന്ദ്ര സര്‍ക്കാര്‍ രാജി വെക്കണം തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. സിപിഐ നടത്തിയ പ്രതിഷേധത്തില്‍ പലരും കൈകള്‍ ഒടിഞ്ഞു ആശുപത്രിയിലാണ്.
Post Your Comments