കായംകുളം: സ്‌കൂള്‍ കുട്ടികളുമായെത്തിയ വാനും സ്‌കൂട്ടറും കുട്ടിയിടിച്ച് രണ്ടു മരണം. കായംകുളം ദേശീയപാതയില്‍ കൊറ്റുകുളങ്ങര റെയിന്‍ബോ ഓഡിറ്റോറിയത്തിനു സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ കൃഷ്ണപുരം കാപ്പില്‍ മേക്കുപുത്തേഴത്ത് രാജു (55), പുള്ളിക്കണക്ക് കാപ്പില്‍വേക്കു കരിങ്ങാട്ടുശ്ശേരില്‍ ബിജു (38) എന്നിവരാണ് മരണപ്പെട്ടത്. ടൈല്‍ പണിക്കാരായ ഇരുവരും കരുവാറ്റയിലെ ജോലി സ്ഥലത്തേക്ക് പോകമ്പോഴായിരുന്നു സംഭവം.
Also read : കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു : നാല് പേര്‍ക്ക് പരിക്കേറ്റു
കരീലകുളങ്ങര ഭാഗത്തു നിന്നും സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കാറിനെ മറികടക്കവെ, നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടര്‍ സ്‌കൂള്‍ വാനിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ വാന്‍ കയറിയിറങ്ങി. രാജു അപകട സ്ഥലത്ത് വെച്ചും ബിജു ആശുപത്രിയിലുമാണ് മരിച്ചത്.കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിച്ചശേഷം വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments