Latest NewsKerala

മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ്‌ പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് : മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി വധ ശ്രമ കേസ് പ്രതികളായ എസ്എഫ്ഐ നേതാക്കൾ പരീക്ഷ തട്ടിപ്പ് നടത്തയെന്നു പിഎസ്സി സ്ഥിരീകരിച്ചതിനു പിന്നാലെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ് പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം. പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read : പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം;- രമേശ് ചെന്നിത്തല

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കെപിസിസി പ്രമേയം പാസ്സാക്കിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്‍റെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും മുൾമുനയിൽ നിർത്തിയും അസത്യം പ്രചരിപ്പിച്ചുമാണ് തീരുമാനം നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button