Latest NewsIndia

കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്‌. ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ സ്വാഗതം ചെയ്‌തു.

ALSO READ: അശാന്തിയുടെ വിത്തുകള്‍ പാകി തീവ്രവാദത്തിന്റെ കരിനിഴലില്‍ എന്നും കാശ്മീര്‍ നിലകൊള്ളണമെന്നാഗ്രഹിക്കുന്നവരോട്–അഞ്ജു പാര്‍വതി പ്രഭീഷ്

കേന്ദ്ര നടപടിയെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി.ചിദംബരം തുടങ്ങിയവർ ശക്തമായി രാജ്യസഭയിൽ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡിനെ ഞെട്ടിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ മോദി സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചത്. ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് അസമിൽ നിന്നുള്ള അംഗവും,രാജ്യ സഭയിലെ വിപ്പുമായ ഭുവനേശ്വർ കലിംഗ രാജി വെച്ചു. രാജ്യസഭാ അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ഭുബനേശ്വറിന് പുറമെ സമാജ്‌വാദി പാര്‍ട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കശ്മീര്‍ ഹൈന്ദവഭൂമിയാണ്, അവകാശം ഉന്നയിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല; കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇമാം മുഹമ്മദ് തൗഹിദി

സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്ന് ഭുബനേശ്വര്‍ പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റ് മുതിർന്ന നേതാക്കന്മാരായ ദീപേന്ദർ ഹൂഡ,അഥിതി സിംഗ്, ,മുൻ എം.പി ജ്യോതി മിർദ തുടങ്ങിയവരും ഹൈക്കമാൻഡിന്റെ നിലപാടിനെ വിമർശിക്കുകയും , മോദി സർക്കാരിന്റെ തീരുമാനത്തെ പുകഴ്ത്തുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button