KeralaLatest News

കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ : കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(ബുധനാഴ്ച ആഗസ്റ്റ് 7) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Also read : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. മലയോര മേഖലകളില്‍ മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വിവിധയിടങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട് അമ്പലവയല്‍ കരിങ്കുറ്റിയിൽ മണ്‍ഭിത്തിയിടിഞ്ഞ് വീണ് കുപ്പാടി സ്വദേശി കരീം എന്നയാൾ മരിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏറെ നാശനഷ്ടമുണ്ടായ കുറിച്യര്‍മല ഇത്തവണയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ രാത്രിയിൽ ഉരുള്‍പൊട്ടലുണ്ടായതോടെ കുറിച്യര്‍മലയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Also read : കനത്ത മഴ : മൂന്ന് ഡാമുകളുടെ ഷട്ടറുകൾ നാളെ തുറക്കും

മാനന്തവാടി താലൂക്കിൽ വാളാട് നിരവില്‍പ്പുഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാരാപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. കക്കോടിയില്‍ വീട് തകര്‍ന്നു. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവയില്‍ ഉള്‍പ്പെടെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ദുരന്തനിവാരണ സേന ഉള്‍പ്പെടെ ജാഗ്രതയിലാണ്. കാസര്‍കോഡ് ബോളിയൂരില്‍ ഇടിമിന്നലേറ്റ് ഭാ​ഗികമായി വീട് തകര്‍ന്നു. . ഇടിമിന്നലേറ്റ് വീട്ടിലെ പശുവും കിടാവും ചത്തു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button