കശ്മീരിന് സ്വതന്ത്രാവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മൗനം തുടരുമ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിന്ന് മോദിക്ക് അഭിനന്ദനം. രാജസ്ഥാനിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് ഈ നടപടിയെ സ്വാഗതം ചെയ്തിരിക്കുന്നത്.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി സംസ്ഥാന കായിക മന്ത്രി അശോക് ചന്ദ്നയാണ് മോദിസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതില്‍ ഒരാള്‍.
‘ആര്‍ട്ടിക്കിള്‍ 370 ന്റെ പരിവര്‍ത്തനം സ്വേച്ഛാധിപത്യത്തെ പിന്തുടര്‍ന്നാകരുതെന്നും മറിച്ച് ജനങ്ങളുടെ വിശ്വാസം നേടി സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. അങ്ങനെയെങ്കില്‍ തീരുമാനം കൊണ്ട് ഭാവിയില്‍ രാജ്യത്തെ ഒരു പൗരനും ഒരു വെല്ലുവിളിയും നേരിടേണ്ടതില്ലെന്നും അശോക് ചന്ദ്ന ചൂണ്ടിക്കാണിച്ചു.
മുന്‍ പാര്‍ലമെന്റ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ജ്യോതി മിര്‍ധയും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചു. ഇന്ത്യയെ സമന്വയിപ്പിക്കാനുള്ള ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ചായിരുന്നു അഭിനന്ദനം. രാജ്യം ആദ്യം. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് നന്‍മയല്ലെന്നും ഇന്ത്യയെ സമന്വയിപ്പിക്കുന്നതിന് ധീരമായ നടപടി സ്വീകരിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുകയെന്നുമായിരുന്നു ജ്യോതി മിര്‍ധ ട്വീറ്റ് ചെയ്തത്.
Post Your Comments