KeralaLatest NewsArticle

അവയവദാനമാഹാത്മൃത്തിന്റെ ഉദാത്ത മാതൃക ജീവിതഭാഗമാക്കിയ ആര്യമഹര്‍ഷിയും ആര്യലോകാശ്രമവും ലോകത്തോട് ഉറക്കെപ്പറയുന്നു-ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാവണം സ്വഹൃദയം!

ശശികുമാര്‍ അമ്പലത്തറ

സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന’ ഒരു ഏകലോക സാക്ഷാല്‍ക്കാരത്തിനും എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായ ശ്രീനാരായണഗുരുവിന്റെ വിശാലമായ വിശ്വദര്‍ശനത്തെയും സ്വജീവിതത്തിലൂടെയും ആശ്രമത്തിലൂടെ സല്‍പ്രവര്‍ത്തികളിലൂടെയും പകര്‍ത്തുകയാണ് ആര്യലോക് ആശ്രമവും ആര്യമഹര്‍ഷിയും.

ആര്യമഹര്‍ഷി

ഈ വരുന്ന ആഗസ്ത് 27ന് എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രില്‍ വെച്ച് ആര്യമഹര്‍ഷിയുടെ പ്രഥമ ശിഷ്യയും താവത് എഫക്ട് ആചാര്യയുമായ ആര്യനാമിക( ജ്യോതി) എന്ന മുപ്പത്തേഴുവയസ്സുകാരി അബൂബക്കറിന് തന്റെ വൃക്ക പകുത്ത് നല്‍കുമ്പോള്‍ ആ കര്‍മ്മം വിശ്വമാനവികതയുടെയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായി മാറുന്നു. ഈ ലോകത്തില്‍ നന്മയുള്ള മനസ്സിനു സാധ്യമല്ലാത്തതായി യാതൊന്നുമില്ലെന്നും, മതസൗഹാര്‍ദത്തിന്റെയും, ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം കൂടി ഉയര്‍ത്തി പിടിച്ചാണ് തന്റെ ഗുരുവായ ആര്യമഹര്‍ഷിയെപ്പോലെ ഈ യുവതിയും വൃക്ക ദാനം നല്‍കുവാനൊരുങ്ങുന്നത്.

ആര്യനാമിക
ആര്യനാമിക

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളം കലശമലയില്‍ ആര്യലോക് അതീന്ദ്രിയ ഗുരുകുലം & ആശ്രമം എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പ്രകൃതി സംരക്ഷണ സേവനങ്ങളും മതസൗഹാര്‍ദ സേവനങ്ങളും മുന്‍ നിറുത്തി കാലദേശങ്ങള്‍ക്കനുസൃതമായ രീതിയില്‍ തനത് ശൈലിയില്‍ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനമനുഷ്ഠിക്കുന്ന ആര്യമഹര്‍ഷിയുടെ താവത് എഫക്ട് എന്ന സ്വീകരണകലയിലേക്ക് ആകര്‍ഷകയാവുമ്പോള്‍ ആര്യനാമിക മലപ്പുറം ജില്ലയില്‍ സ്‌കൂള്‍ ടീച്ചര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ഇപ്പോള്‍ മലപ്പുറം തിരുനാവായ കൃഷിഭവനില്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സാധു സേവന തല്പരയായ ആര്യനാമിക വര്‍ഷങ്ങളായി ആര്യസേവനങ്ങളില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്.
അവയദാന ബോധവല്‍ക്കരണക്ലാസുകള്‍ എടുക്കാനും, ആര്യലോക് ആശ്രമത്തിന്റെ താവത് ഇഫക്ട് പ്രബോധനങ്ങള്‍ക്കും ഇവര്‍ നടത്തുന്ന നിഷ്‌കാമസേവനം മാതൃകാപരമാണ്.

കുന്നംകുളത്ത് വെച്ചുണ്ടായ വലിയൊരു റോഡപകടത്തിന് ശേഷമാണ് മഹര്‍ഷിയെ പോലെ അവയദാനം നല്‍കാന്‍ ആര്യനാമികക്ക് മനോശക്തി കൈ വന്നതെന്നവര്‍ പറയുന്നു.

അബൂബക്കര്‍
അബൂബക്കര്‍

മലപ്പുറം ജില്ലയിലെ തവന്നൂര്‍ പട്ടന്മാര് വളപ്പില്‍ 42 വയസുള്ള അബൂബക്കറിന് വൃക്കരോഗം ബാധിച്ച് വൃക്കമാറ്റിവെക്കാന്‍ അനുയോജ്യമായ വൃക്ക ലഭിക്കാതിരുന്ന സന്ദര്‍ഭത്തില്‍, അബൂബക്കറിന്റെ ആശ്രിതര്‍ ലോകത്തില്‍ ആദ്യമായി ഒരേ ദിവസം വൃക്കകള്‍ ദാനം നല്‍കിയ ദമ്പതികളായ ആര്യമഹര്‍ഷിയുടേയും സഹധര്‍മ്മിണി സിമിയുടേയും വിവരങ്ങള്‍ അറിഞ്ഞ് ആര്യലോക് ആശ്രമത്തില്‍ B പോസറ്റിവ് വൃക്ക ദാനം ലഭിക്കുമോ എന്നറിയാന്‍ എത്തിയതായിരുന്നു.അപ്പോഴാണ് നിര്‍ധനരായ കുടുംബത്തിലെ ആര്‍ക്കെങ്കിലും വൃക്കരോഗം ബാധിച്ചു മറ്റു പോം വഴിയില്ലാതെ വന്നാല്‍ തന്റെ വൃക്ക ദാനം നല്കാമെന്ന മഹത്തായ തീരുമാനം വളരെ മുമ്പേയെടുക്കുകയും സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്ന ആര്യനാമികയ്ക്ക് മുന്നില്‍ ആ നിയോഗം വന്നത്.ആര്യനാമികയും B പോസിറ്റീവ് ആയിരുന്നു.

ആര്യലോകിന്റെ അന്വേഷണത്തില്‍ അബൂബക്കറിന്റെ കുടുംബം ആര്യനാമികയുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള കുടുംബമായതിനാല്‍ അവയവദാനം നല്‍കാനുള്ള പരിശോധനകള്‍ക്കായി ഇരുവരേയും ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തില്‍ എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ഡോ. മാമന്‍ എം ജോണിന്റെ പരിശോധനക്ക് അയക്കുകയും, ക്രോസ്സ് മാച്ച് പരിശോധനയില്‍ വൃക്കമാറ്റത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്ത ശേഷം തുടര്‍ പരിശോധനകളും നിയമ നടപടികളും പൂര്‍ത്തിയാക്കി. ആഗസ്റ്റ് 27ന് വൃക്ക മാറ്റത്തിനുള്ള തിയ്യതി ലഭിച്ചു.

തന്റെ ഗുരുവിന്റെ പാത പിന്തുടരാനായതിലും അവയവദാന സന്ദേശം പകരാന്‍ തന്റെ ജീവിതം നിമിത്തമായ സന്തോഷത്തിലുമാണ് ഇപ്പോള്‍ ആര്യനാമിക. വളരെ താഴ്ന്ന കുടുംബത്തില്‍ കൂലിപ്പണിക്കാരുടെ മകളായി ജനിച്ച ആര്യനാമിക കുറ്റിപ്പുറം മാടമ്പത്ത് വീട്ടില്‍, ചുമട്ട് തൊഴിലാളിയും ശബരിമല ഗുരുസ്വാമിയുമായിരുന്ന പരേതനായ കാരിയുടെ മകളാണ്. ചെറുപ്പം മുതലേ അച്ഛനെ മാതൃകയാക്കി,സേവനകര്‍മ്മനുഷ്ഠിച്ചുവരുന്നു ഈ യുവതി.

മനസുകൊണ്ടും പ്രവര്‍ത്തി കൊണ്ടും ആര്യനാമിക അതീവ സമ്പന്നയാണെന്നും, ഗുരുവില്‍ നിന്നാര്‍ജ്ജിച്ച അറിവും തന്നില്‍ നിന്നുത്ഭവിച്ച അറിവും അന്യര്‍ക്ക് ഉപകാരപ്രദമാവുമ്പോള്‍ മാത്രമേ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കാന്‍ പ്രാപ്തരാവുന്നുള്ളുവെന്നു സ്വന്തം ജീവിതം സാക്ഷിയാക്കി ആര്യലോക് ആശ്രമത്തിനെ വീണ്ടും വാര്‍ത്തകളിലെത്തിക്കുന്നു ഈ യുവതി. മഹത്തരമായൊരു ജീവിതകര്‍മ്മമാണ് നാം ഇവിടെ കാണുന്നത്.ആര്യനാമിക ഗുദക്ഷിണയായി സമര്‍പ്പിച്ചത് സ്വന്തം കിഡ്‌നിയാണ്. സ്വന്തം ജീവിതമാണ്.

രാമായണമാസത്തില്‍ പൂര്‍ണ്ണമായും ജലോപവാസമനുഷ്ഠിച്ചിരിക്കുന്ന ആര്യമഹര്‍ഷി, കഥ പറച്ചിലുകള്‍ മാത്രമല്ല ഇങ്ങനെയാവണം പരിവര്‍ത്തനമെന്നും സമര്‍പ്പണമെന്നും തന്റെ ശിഷ്യയിലൂടെ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആശ്രമവുമായി ബന്ധപ്പെടാം. ഫോണ്‍ : 9605800800

shortlink

Related Articles

Post Your Comments

Related Articles


Back to top button