അഞ്ജു പാര്‍വതി പ്രഭീഷ്
‘തയ്വാൻ ചൈനയുടെ ഭാഗമാണ്; ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലും മോഹിക്കുകയും വേണ്ട; ചൈനയുമായി തയ്വാനെ കൂട്ടിച്ചേർക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽ അതിനും മടിക്കില്ല-‘ഇതായിരുന്നു 2019 ജനുവരി രണ്ടിനു ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചെയ്ത പ്രസംഗത്തിന്റെ ചുരുക്കം.
രാജ്യം ചൈനയായതുക്കൊണ്ട് തായ്വാനിൽ ജനാധിപത്യം മരിച്ചില്ല! പ്രസിഡന്റ് ഷി ചിൻപിങ്ങ് ആയതുക്കൊണ്ട് ജനാധിപത്യത്തെ കൊന്നുവെന്നു സഖാക്കൾ കരയുന്നുമില്ല!
എന്നാൽ ഇവിടെ ജനാധിപത്യ ഇന്ത്യയിൽ ഇന്നലെ മുതൽ ജനാധിപത്യം മരിച്ചത്രേ! ചുമ്മാ മരിച്ചതല്ല,അമിത്ഷായും മോദിയും കൂടി കൊന്നു പോലും! കഷ്ടം! 70 വർഷമായി സവിശേഷ അധികാരം കൊടുത്തു ഇന്ത്യ കൂടെ നിർത്തിയ സംസ്ഥാനമാണ് ജമ്മു കാശ്മീർ.എന്നിട്ട് അവിടെ ഇക്കാലമത്രയും എന്താണ് സംഭവിച്ചിരുന്നത്? ഈ 370 വകുപ്പിന്റെയും ആർട്ടിക്കിൾ 35 A യുടെയും പിൻബലത്തിലാണ് ഇന്ത്യയിൽ തീവ്രവാദം തഴച്ചത് .അത് നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യം.ഇന്നലെ വരെ ദേശീയപതാകയിൽ പൊതിഞ്ഞ് നമ്മൾ ഏറ്റുവാങ്ങിയ വിറങ്ങലിച്ച ശരീരങ്ങൾ കാശ്മീരിൽ പൊരുതി വീണവരായിരുന്നു.ഈ ചരിത്രപരമായ തിരുമാനം ആ പൊരുതിവീണ ആത്മാക്കൾക്കും കൂടിയാണ്.
മഹര്‍ഷി കശ്യപന്‍ തപസ്സു ചെയ്തതുകൊണ്ട് കാശ്മീരം എന്ന് പേര് ലഭിച്ച ഈ മനോഹരഭൂപ്രദേശത്ത് ,1988 കളില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ വിഘടനവാദികളും ഭീകരരും ശക്തി പ്രാപിക്കുംവരെ ശാന്തി വിളയാടിയിരുന്നു. നാനാജാതി മതസ്ഥരും സര്‍വ്വധര്‍മ്മ സമഭാവനയോടെ സ്വന്തം ആചാരവിശ്വാസങ്ങള്‍ക്കനുസരിച്ച് കഴിയുന്ന ഭാരതത്തില്‍ മതം ഏതെങ്കിലും ഒരു സംസ്ഥാനത്തെ ജീവിക്കാനുളള അവകാശവുമായി ഒരിക്കലും കൂട്ടിയോജിക്കപ്പെട്ടിരുന്നില്ല. എന്നാൽ പാക് അധീന കാശ്മീരില്‍നിന്ന് എത്തിയ ഭീകരരോടൊപ്പം കാശ്മീരിലെ മുസ്ലീം ഭീകരര്‍ നടത്തിയ ആക്രമണങ്ങളിലാണ് സഹസ്രാബ്ദങ്ങളായി അവിടെ താമസിച്ചിരുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് അവിടം വിട്ടൊഴിയേണ്ടിവന്നതെന്ന യാഥാർത്ഥ്യം ഇന്ന് കാശ്മീരിനുവേണ്ടി വാദിക്കുന്നവർ എന്നെങ്കിലും ഉൾക്കൊണ്ടിരുന്നോ? ഇന്ന് ജമ്മുവിലും ഡല്‍ഹിയിലുമായി ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകളാണ് അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഉളളത്. 20 മുറികള്‍വരെ ഉണ്ടായിരുന്ന വലിയ വീടുകളില്‍ താമസിച്ചിരുന്ന, ഏക്കര്‍കണക്കിന് ആപ്പിളും വാല്‍നട്ടും തോട്ടങ്ങളുണ്ടായിരുന്ന പണ്ഡിറ്റുകള്‍ ഇപ്പോള്‍ ഒരുമുറിയും അടുക്കളയുമുളള ക്യാമ്പുകളിലാണ് താമസിക്കുന്നത്. അത് എന്തുകൊണ്ട്? അവർക്ക് എന്തുക്കൊണ്ട് 35 A യുടെ പരിരക്ഷ ലഭിച്ചില്ല? അവിടെയാണ് മതമെന്ന വിഷം പടർത്തിയ യഥാർത്ഥ വിഘടനാവാദം സംഭവിച്ചിരിക്കുന്നത്.
തുടക്കം മുതലേ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പണ്ഡിറ്റുകളുടെ കാശ്മീരിലെ പുനഃരധിവാസം. അതിനുവേണ്ടി ബജറ്റില്‍ 500 കോടി രൂപ മാറ്റിവെച്ചിട്ടുമുണ്ടായിരുന്നു. ഈ തുക ഉപയോഗിച്ച് പണ്ഡിറ്റുകള്‍ക്ക് താമസത്തിനായി പ്രത്യേക കോളനികള്‍ ഒരുക്കുമെന്നാണ് അന്ന് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞിരുന്നതും.പക്ഷേ, ആ പ്രസ്താവന മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടിവന്നു. മുഫ്തി മുഹമ്മദിന് പിന്തുണ നല്‍കിയിരുന്ന കാശ്മീരിലെ വിഘടനവാദി ഭീകരപ്രസ്ഥാനങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്തുവന്നതുക്കൊണ്ടായിരുന്നു. പിറന്നമണ്ണില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പുനഃരധിവാസം ഒരുക്കുന്നത് മുസ്ലീം താല്പര്യത്തിന് എതിരാണെന്നായിരുന്നു അവരുടെ പക്ഷം. സയ്യിദ് ഗിലാനി അടക്കമുളള മുസ്ലീം ഭീകരര്‍ ഇക്കാര്യം തുറന്നടിക്കുക തന്നെ ചെയ്തു. ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന ഒരു നാട്ടില്‍ മതപരിവര്‍ത്തനംകൊണ്ട് മുസ്ലീം ഭൂരിപക്ഷമായാല്‍ പിന്നെ ഹിന്ദുക്കള്‍ അവിടെ താമസിക്കുന്നത് തങ്ങളുടെ താല്പര്യത്തിന് എതിരാണെന്ന് മുസ്ലീങ്ങള്‍ പറയുന്നതാണോ ഭാരതത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം? കാശ്മീരില്‍ ഹിന്ദുക്കള്‍ താമസിക്കാന്‍ അനുവദിക്കില്ല, അത് മുസ്ലീം താല്പര്യത്തിന് എതിരാണ് എന്ന് കാശ്മീര്‍ വിഘടനവാദികളായ മുസ്ലീം ഭീകരര്‍ പറയുമ്പോള്‍ അതിനെ അപലപിക്കാന്‍, അതിനെതിരെ ജനവികാരം ഉണര്‍ത്താന്‍ എത്ര രാഷ്ട്രീയനേതാക്കന്മാർ അഥവാ മതേതരവാദികൾ ശ്രമിച്ചിട്ടുണ്ട്?
എന്നും കാശ്മീരിലെ ഭീകരര്‍ ഭാരതത്തിലെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും അശാന്തിയുടെ ദിനരാത്രങ്ങള്‍ക്കുളള വിത്തുകളാണ് എറിഞ്ഞിരുന്നത്. കാശ്മീരില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി താമസിച്ചുവന്നിരുന്ന പണ്ഡിറ്റുകള്‍ ക്രൂരമായ കൊളളയും കൊലപാതകവും ബലാല്‍സംഗവും കാരണമാണ് അഭയാര്‍ത്ഥിക്യാമ്പുകളില്‍ എത്തപ്പെട്ടത്. അവരെ മടക്കിക്കൊണ്ടു വരാനും പുനഃരധിവസിപ്പിക്കാനുമുളള ശ്രമങ്ങള്‍ക്കെതിരെ മതത്തിന്റെ പേരിലായാലും ജിഹാദിന്റെ പേരിലായാലും രംഗത്തുവരുന്നത് ,അതിനെ ചെറുക്കാൻ സംസ്ഥാനസർക്കാരിനു കഴിയാതെപ്പോയത് എല്ലാം 370ന്റെ പിൻബലത്താൽ മാത്രമാണ്.
പ്രത്യേക ഉത്തരവിലൂടെ ആയിരുന്നു 1954 ല്‍ അന്നത്തെ രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയുടെ ഭാഗമാക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ ആയിരുന്നു അന്നത് ചെയ്തതും. ഇത്തരത്തില്‍ ഒരു ഭരണഘടന ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന ചോദ്യം അന്നുണ്ടായില്ല.. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നാണ് ഭരണഘടനയിലെ 368(ഐ) ആര്‍ട്ടിക്കിളില്‍ വ്യക്തമായി പറയുന്നത് അന്നാരും കണ്ടതുമില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ സെക്ഷൻ 3, എപ്പോൾ വേണമെങ്കിലും സംസഥാനത്തിന്റെ പ്രത്യേക പദവി പ്രവർത്തനരഹിതമാക്കിയതായി പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്നുണ്ട്.ഈ വ്യവസ്ഥ ഉപയോഗിച്ചാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട ഉത്തരവ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. അതിനാൽ തന്നെ ഇത് ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുളള തീരുമാനം കൂടിയാണ്.എന്നിട്ടും ഇന്നത് ഭരണാഘടനാവിരുദ്ധമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ അശാന്തിയുടെ വേരുകൾ ആഴത്തിൽ പടർത്തി ,തീവ്രവാദത്തിന്റെ കരിനിഴലുമായി കാശ്മീർ നിലക്കൊള്ളണമെന്നു ആഗ്രഹിക്കുന്നവർ നമുക്കിടയിലുണ്ടെന്നു മാത്രമാണ് വെളിപ്പെടുത്തുന്നത്.
ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം
Post Your Comments