തിരുവനന്തപുരം: നാല് പേര്‍ക്ക് പുതു ജീവന്‍ സമ്മാനിച്ച് അഖിലേഷ് യാത്രയായി. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കരിക്കോട് സ്വദേശി അഖിലേഷിൻറെ കണ്ണും കരളും വൃക്കകളുമാണ് പകുത്ത് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചു. ഇതോടെ അവയവദാനത്തിന് സമ്മതമാണെന്ന് ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു.
കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും കോര്‍ണിയ കണ്ണാശുപത്രിയിലുമാണ് ദാനം ചെയ്‌തത്. സംസ്ഥാന സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവ കൈമാറ്റം നടന്നത്. കൊല്ലം കരിക്കോട് അഭിലാഷ് ഭവനില്‍ ഉല്ലാസിന്റെയും അനിതയുടെയും മകനാണ് അഖിലേഷ്.
Post Your Comments