ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണ് ഇപ്പോൾ രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയം, അനിഷ്ടസംഭവങ്ങളില്ല, പോലീസ്
ജനസംഘത്തിന്റെ കാലം മുതല്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. മോദി സർക്കാർ നേടിയെടുത്തത് ചരിത്ര വിജയമാണ്. അദ്വാനി പറഞ്ഞു.
ചരിത്രപരമായ കാല്‍വെപ്പ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അദ്ദേഹം അഭിനന്ദിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനവും അഭിവൃദ്ധിയും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദ്വാനി വ്യക്തമാക്കി.
കശ്മീരിനെ രണ്ടായി വിഭജിക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ നടത്തിയിരുന്നു. ജമ്മു കശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ടായാണ് കശ്മീരിനെ വിഭജിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചാണ് വിഭജിക്കുന്നത്. കശ്മീരിന് നിയമസഭ ഉണ്ടാവുമെന്നും ലഡാക്ക് നിയമസഭ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കാശ്മീർ ബിൽ ഇന്നലെ രാജ്യസഭ 125 വോട്ടുകൾക്ക് പാസാക്കുകയും ചെയ്‌തു.
Post Your Comments