
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ അനുച്ഛേദം 370 എന്താണെന്ന് തിരയുന്നവര്‍ക്കിതാ വിശദ വിവരം. ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താല്‍ക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. ജമ്മു, കശ്മീര്‍, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങള്‍ ചേര്‍ന്നതാണ് കശ്മീര്‍. ഇപ്പോഴിത് ജമ്മുവും ക്ശീമീരും ചേര്‍ത്ത് കേന്ദ്രഭരണപ്രദേശമാക്കി. ഒപ്പം ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി മാറ്റണെമെന്ന് ബില്ലില്‍ പറയുന്നു. 370ആം അനുച്ഛേദപ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്.
ജമ്മു കാശ്മീര്‍ രൂപീകരിക്കപ്പെട്ടതിനുശേഷം നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുള്ള ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവില്‍നിന്നും ഭരണം ഏറ്റെടുത്തു. തുടര്‍ന്ന് 1949ല്‍ ന്യൂഡല്‍ഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. അങ്ങനെയാണ് ഭരണഘടനയില്‍ 370-ാം വകുപ്പ് ഉണ്ടായത്. അതേസമയം ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ട നിയമങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കര്‍ പൂര്‍ണ്ണമായി എതിര്‍ത്ത നിയമങ്ങളില്‍ ഒന്നായിരുന്നു ഇത് എന്നത് ശ്രദ്ധേയമാണ്. ഒരു രാജ്യത്തിന് ഒരു സിവില്‍ നിയമം മാത്രമേ പാടുള്ളു എന്ന പക്ഷക്കാരന്‍ ആയിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശം, മൗലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമായിരുന്നു. ആര്‍ട്ടിക്കിള്‍ 370ന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ജമ്മുകശ്മീരില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ല. ഭൂമിയെ സംബന്ധിച്ചുളള ക്രയ വിക്രയങ്ങള്‍ സംസ്ഥാനത്തെ ആളുകള്‍ തമ്മില്‍ മാത്രമേ നടത്താന്‍ സാധീക്കുകയുള്ളു. 370 ഉള്ളതിനാല്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.
ALSO READ: ജമ്മുവും കാശ്മീരും ചേർത്ത് ഇനി കേന്ദ്ര ഭരണ പ്രദേശം , സർക്കാർ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ
എന്തായിരുന്നു ആര്‍ട്ടിക്കിള്‍ 370
1.ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീറിനു പ്രതേക അധികാരങ്ങളും അവകാശങ്ങളും നല്‍കിയിരിക്കുന്നു.
2.1956 ഇല്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ നിന്നും ഒഴിവാക്കപ്പെട്ട ആര്‍ട്ടിക്കിള്‍ 238 ഇല്‍ പറയുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് ബാധകമല്ല.
3. ഇന്ത്യന്‍ ഭരണ ഘടനയുടെ പിതാവ് അംബെദ്ക്കര്‍ ആര്‍ട്ടിക്കിള്‍ 370 എഴുത്തി ഉണ്ടാക്കാന്‍ തയ്യാറായില്ല.
4. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു കാശ്മീരി നേതാവ് ഷെയ്ഖ് അബ്ദുള്ളയോട് അംബെദ്ക്കരെ പോയി കണ്ടു ജമ്മു കാശ്മീരിന് വേണ്ടി പ്രതേക നിയമം ഉണ്ടാക്കി തരണം എന്ന് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു.
5. പിന്നെ ഗോപാലസ്വാമി അയ്യങ്കാര്‍ ആര്‍ട്ടിക്കിള്‍ 370 എഴുതി ഉണ്ടാക്കി.
6. ഇന്ത്യയുടെ ആദ്യത്തെ മന്ത്രി സഭയില്‍ പ്രതേക വകുപ്പുകള്‍ ഒന്നും ഇല്ലാതിരുന്ന മന്ത്രി ആയിരുന്നു ഗോപാലസ്വാമി.
7. ഭരണ ഘടന ഭേതഗതി പ്രകാരം,ഇന്ത്യന്‍ ഭരണ ഘടനയുടെ ഇരുപത്തി ഒന്നാമത്തെ പാര്‍ട്ടില്‍ ആണ് ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തിയിരിക്കുന്നത്.
8. 1948 ല്‍ ആദ്യമായി ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നു.
9. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 15, 1952 ഇല്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും മാറ്റി എഴുത്തി.
10. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഇന്ത്യന്‍ സര്‍ക്കാറിനു ജമ്മു കാശ്മീരിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നതല്ല.
അടിയന്തര നടപടികളിലൂടെയാണ് കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എ യും ഇല്ലാതാവും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഉണ്ടാകുന്ന എല്ലാ തീരുമാനങ്ങളും ഭേദഗതികളും ഇനി കശ്മീരിനും ബാധകമാകും. രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഇതുസംബന്ധിച്ച ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്.
Post Your Comments