തിരുവനന്തപുരം: കുറ്റാരോപണമെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്. ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി.
സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്ട്രേട്ട് എസ് ആര്‍ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ മജിസ്ട്രേട്ട് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി എസ് ഭാസുരേന്ദ്രന്‍ നായര്‍, ആര്‍ പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലാണ് ശ്രീറാം.
മെഡിക്കല്‍ കോളജില്‍ തടവുകാരെ പാര്‍പ്പിക്കുന്നതാണ് ഈ സെല്‍. വൈകുന്നേരം ആറരയോടെ ജില്ലാ ജയിലിലെത്തിച്ച ശ്രീറാമിനെ ജയിലിലെ ഡോക്ടര്‍ പരിശോധിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലേക്ക് മാറ്റുകയുമായിരുന്നു.അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.
Post Your Comments