KeralaLatest News

മാധ്യമപ്രവർത്തകന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം•മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉത്തരവായി.

ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ഷീൻ തറയിൽ, വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.അജി ചന്ദ്രൻ നായർ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇൻസ്‌പെക്ടർ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഷീൻ തറയിൽ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടെ സംഘം അന്വേഷിക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button