ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്. അതെ സമയം ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നീക്കങ്ങളെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് മുഫ്തി പറഞ്ഞു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും മുഫ്തി കുറ്റപ്പെടുത്തി.
കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടുവെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും മുഫ്തി ട്വിറ്റ് ചെയ്തു.
Post Your Comments