തിരുവനന്തപുരം: കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ. കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ.ധാര്‍മ്മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാനാണ് ശ്രീറാം തയ്യാറാകേണ്ടതെന്നും മന്ത്രി വിമർശിച്ചു. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ല. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.
Also read : ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു
Post Your Comments