കണ്ണൂര്‍: ഷുഹൈബ് വധക്കേസ് ജഡ്ജിക്കു തലയ്ക്കു വെളിവുണ്ടോയെന്ന് കെ.സുധാകരന്‍ എംപി. കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ഇത്രയും മ്ലേച്ഛവും നിലവാരമില്ലാത്തതുമായ ഉത്തരവു മുന്‍പ് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
പൊലീസിന്റെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കീഴ്ക്കോടതിയെ സമീപിക്കാത്തത് സംശയാസ്പദമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. നീതി കിട്ടില്ലെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായത് കൊണ്ടും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കീഴ്ക്കോടതികള്‍ക്ക് അധികാരമില്ലാത്തതു കൊണ്ടുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
നീതിപൂര്‍ണമായ അന്വേഷണത്തെ പൊലീസും സര്‍ക്കാരും ഭയപ്പെടുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. നിലവിലെ പ്രതികളാണു കൊല ചെയ്തതെന്നു വിശ്വസിക്കുന്നില്ല. ഇനിയും പിടിയിലാകാനുള്ള യഥാര്‍ഥ ക്രിമിനലുകള്‍ തന്നെയാണു കാസര്‍കോട് പെരിയയില്‍ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയെതെന്നും സുധാകരന്‍ ആരോപിച്ചു.
അതേസമയം നടക്കാന്‍ കഴിയാത്ത, 93 വയസ്സുകാരനായ വി. എസ്. അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷനാക്കിയശേഷം സഹായികള്‍ക്കു യാത്രച്ചെലവു നിഷേധിക്കുന്നതു ചെറ്റത്തരമാണെന്ന് സുധാകരന്‍ പറഞ്ഞു.
Post Your Comments