Latest NewsIndia

കാശ്മീര്‍ വിഭജന ബില്‍ പാസായി

ന്യൂഡല്‍ഹി•കാശ്മീരിനെ വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി.

വോട്ടെടുപ്പിലാണ് കാശ്മീര്‍ വിഭജന ബില്‍ പാസാക്കിയത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. 61 പേര്‍ എതിര്‍ത്തു.

ബില്‍ ഇന്ന് തന്നെ ലോക്സഭയില്‍ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം, പ്രതിപക്ഷത്തിന്റെ കാശ്മീര്‍ എതിര്‍പ്രമേയം ഉപരാഷ്ട്രപതി തള്ളി. പ്രതിപക്ഷനീക്കം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button