ന്യൂഡല്‍ഹി: നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ രാജ്യസഭയില്‍, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. അനുച്ഛേദം 360 ആണ് റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു.രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്.ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെയാവും കാശ്മീരും.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ. പ്രമേയം അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്.
Post Your Comments