Latest NewsIndia

ജനാധിപത്യ ധ്വംസനമാണ് നടന്നത് : കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍

ചെന്നൈ: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നടപടിയെ വിമർശിച്ച് ടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും സമ്പൂര്‍ണമായ അധപതനമാണ് സംഭവിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

Also read : ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിൽ

സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂ. പക്ഷെ ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. പ്രതിപക്ഷത്തോട് ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Also read : കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി : ഉമ്മൻചാണ്ടിയുടെ പ്രതികരണമിങ്ങനെ

അതേസമയം കാശ്മീരിനെ വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. വോട്ടെടുപ്പിലാണ് കാശ്മീര്‍ വിഭജന ബില്‍ പാസാക്കിയത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. 61 പേര്‍ എതിര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷത്തിന്റെ കാശ്മീര്‍ എതിര്‍പ്രമേയം ഉപരാഷ്ട്രപതി തള്ളി. പ്രതിപക്ഷനീക്കം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button