KeralaLatest News

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജണ്ട – എ.ഐ.വൈ.എഫ്

തിരുവനന്തപുരം•കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആര്‍.എസ്.എസ് അജണ്ട രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ്‌ കക്കത്ത്. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയണമെന്നത് ആർ.എസ് .എസ് ആദ്യം മുതൽ ഉയർത്തുന്ന ആവശ്യമാണ്. വർഗീയവും, സങ്കുചിതവുമായ താൽപര്യങ്ങളാണ് ഇക്കാര്യത്തിൽ ആര്‍.എസ്.എസിന് ഉള്ളത്.

കാശ്മീരിന് പ്രത്യേക പദവി നൽകാനുള്ള തീരുമാനം വളരെ ഗൗരവമായ ചർച്ചകൾക്ക് ശേഷം കൈക്കൊണ്ടതാണ്. കാശ്മീരിന്റെ പ്രത്യേക സാഹചര്യവും അവിടെ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്.370- വകുപ്പ് റദ്ദാക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയുയർത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തീവ്രവാദ വിധ്വംസക ശക്തികൾക്ക് ഊർജം പകരാനെ ഇത് ഉപകരിക്കൂ.അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള മോദി അമിത് ഷാ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

https://www.facebook.com/photo.php?fbid=2397122043856335&set=a.1553367528231795&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button