Latest NewsInternational

മകന് മുന്നില്‍ വച്ച് 13 കാരനുമായി ലൈംഗിക ബന്ധം: 31 കാരിയായ അധ്യാപിക പിടിയില്‍

ലിറ്റില്‍ റോക്ക് (യു.എസ്)• മകന് മുന്നില്‍ വച്ച് 13 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 31 കാരിയായ അധ്യാപിക വിചാരണ നേരിടുന്നു. ലടാഷ സ്കൂള്‍ഫീല്‍ഡ് എന്ന യുവതി പകരക്കാരിയായ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

Latasha

ഒരു മോട്ടലില്‍ വച്ചും തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് മൂന്ന് മുതല്‍ അഞ്ച് തവണയും അധ്യാപിക താനുമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി അര്‍ക്കന്‍സാ സംസ്ഥാന പോലീസ് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

ആദ്യമായി മോട്ടലില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകനും മുറിയില്‍ ഉണ്ടായിരുന്നതായി ലടാഷ പോലീസിനോട് പറഞ്ഞു. പിറ്റേന്ന് കുട്ടിയെ ഇവര്‍ സ്കൂളില്‍ കൊണ്ട് പോകുകയും ചെയ്തു.

ഇരുവരും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ നഗ്ന ചിത്രങ്ങള്‍ കൈമാറിയിരുന്നതായും പോലീസ് കണ്ടെത്തി.

മെസേജുകളില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും ‘ബേബ്’ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ‘ഐ ലവ് യു’ എന്ന് പരസ്പരം പറയുകയും ചെയ്തിരുന്നു.

ഇരയുടെ മാതാവാണ് ലടാഷയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്ന് കോടതി രേഖകള്‍ പറയുന്നു. അധ്യാപികയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തിയെങ്കിലും 2017 ഫെബ്രുവരിയില്‍ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ വിട്ടയച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു ജുറസ്ഡിക്ഷനില്‍ ഇവര്‍ അറസ്റ്റിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button