തൃശ്ശൂർ: ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ചാലക്കുടിയിൽ വെട്ടുകടവ് ഭാഗത്ത് രാവിലെ ഒമ്പത് മണിയോടെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ട്. ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിച്ചു. പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു. വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതിനാൽ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കളും പറന്നു പോയി.
Also read : വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പ്രദേശത്തു റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്തു തുടരുന്നുവെന്നാണ് വിവരം.
Post Your Comments