തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേസില്‍ റിമാന്‍ഡിലായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സബ് ജയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. പൂജപ്പുര സബ്ജയിലിലേക്കാണ് ശ്രീറാമിനെ മാറ്റുന്നത്. അതേസമയം സബ് ജയിലേക്ക് കൊണ്ടു പോയതിന് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സബ് ജയിലിലെത്തിയ ശേഷം ആരോഗ്യ നില പരിശോധിക്കും.
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മജിസ്‌ട്രേറ്റിന്റെ പരിശോധനിയില്‍ തെളിയുകയായിരുന്നു. ശ്രീറാമിന് ആശുപത്രിവാസം ആവശ്യമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.
ALSO READ : വഫ ഫിറോസിനെക്കുറിച്ച് ഭര്‍തൃപിതാവ്
ചികിത്സയില്‍ കഴിഞ്ഞ കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്ത് മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടതോടെയാണ് ജയിലിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് അദ്ദേഹം വിലയിരുത്തുകയും ചെയ്തു.
സ്ട്രക്ചറില്‍ കിടത്തി മുഖത്ത് മാസ്‌ക് വെച്ച് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിലാണ് ശ്രീരാമിനെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടു പോയത്. മജിസ്ര്‌ടേറ്റ് ആംബുലന്‍സിലെത്തിയാണ് ശ്രീറാമിനെ കണ്ടത്. കേസ് അന്വഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു.
ALSO READ: ശ്രീറാം വെങ്കിട്ടരാമനെ ഡിസ്‌ചാർജ് ചെയ്തു ; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി
വൈകീട്ട് അഞ്ചരയോടെയാണ് കിംസിൽ നിന്നും ശ്രീറാമിനെ മാറ്റിയത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനായി കൊണ്ടു പോയി. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസിലാണ് കൊണ്ടു പോയത്.
കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഇന്നലെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സയില്‍ കഴിയുന്നത് വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി മാറ്റാന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയത്.
ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്ന് ഇന്നലെത്തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെങ്കിട്ടരാമന്റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിയിരിക്കുകയായിരുന്നു പൊലീസ്. ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്ന ആശുപത്രി മുറിയില്‍ എസിയും, ടിവിയും തുടങ്ങി ഹൈ ഫൈ സംവിധാനങ്ങളാണ് ഉള്ളത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ രംഗത്തുള്ള തന്റെ സുഹൃത്തുക്കളായ മറ്റു ഡോക്ടര്‍മാരുടെ എല്ലാ സഹായവും ഈ അവസരത്തില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.
റിമാന്‍ഡ് ചെയ്ത പ്രതികള്‍ക്ക് ചികിത്സ വേണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിക്കുക. എന്നാല്‍ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടര്‍മാരും ഒത്തു കളിച്ചു. ആശുപത്രിയില്‍ തുടര്‍ന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു ശ്രീറാമിന്റെ നീക്കം.
Post Your Comments