തിരുവനന്തപുരം: വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും ഇന്നലെ നോട്ടീസ് കൈമാറി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇവർ അറിയിക്കണം. ഇതേ വാഹനം കഴിഞ്ഞവര്‍ഷം ഏപ്രിലിലും ഓഗസ്റ്റിലും കഴിഞ്ഞ ജൂലൈയിലും അമിതവേഗത്തിന് പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനമുടമ വഫ ഫിറോസിന്റ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
Post Your Comments