പാലക്കാട്: ജനാധിപത്യത്തെ റദ്ദ് ചെയ്ത് എകധിപത്യ ഭരണം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തുർ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.പി.എ, എൻ.ഐ.എ ബില്ലുകൾ പാർലമെറ്റിൽ അവതരിപ്പിച്ച് പൗരവകാശങ്ങളെ ഇല്ലതക്കനാണ് മോദി ഭരണക്കുടത്തിന്റെ തീരുമാനം. എതിർ ശബ്ദങ്ങളെ അടിച്ച് അമർത്തുന്ന ഭരണകുട ഭീകരതയാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.
വിവരവകാശ നിയമം അട്ടിമറിക്കുന്നത് ജനാധിപത്യത്തെ കുഴിച്ച് മുടനണ്. മുത്തലാക്ക് ബില്ല് വർഗീയ വേർതിരിവ് ഉണ്ടാക്കുന്നതിനും മുസ്ലിം സമൂഹത്തെ രണ്ടാം നില പൗരന്മാരായി ചിത്രീകരിക്കുന്നതിനു വേണ്ടി സൃഷ്ടിച്ചെടുത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അനിതികൾക്ക് എതിരെ ശബ്ദമുയർത്താൻ യുവക്കാളെ ഉമർ ആലത്തൂർ ആഹ്വാസം ചെയ്തു.
ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി.ഷൂഐബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രവർത്തകരെ അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ജില്ലാസെക്രട്ടറി നജീബ് ആലത്തൂർ നന്ദിയും പറഞ്ഞു.
Post Your Comments