കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ റെക്കാർഡ് കുതിപ്പ്. 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയാണ് പവന്‍വില. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് വില 3,275 രൂപയായി. കഴിഞ്ഞ ജൂലായ് 19നായിരുന്നു ചരിത്രത്തിലെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിനെയും മറികടന്നാണ് സ്വർണവില കുതിക്കുന്നത്. അന്ന്, പവന് 26,120 രൂപയും ഗ്രാമിന് 3,265 രൂപയുമായിരുന്നു വില.
സിംഗപ്പൂര്‍ വിപണിയില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 19.75 ഡോളര്‍ ഉയര്‍ന്ന് 1,440 ഡോളറായി. അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായ പശ്‌ചാത്തലത്തില്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ ഈ വിലക്കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
Post Your Comments