ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തി. തീവ്രവാദികൾ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജെന്‍സ് റിപ്പോർട്ട്.
ALSO READ:അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം ; ചിത്രങ്ങൾ പുറത്ത്
സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ആശങ്ക ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ അമിത് ഷാ അടുത്ത് തന്നെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സൈനിക വിന്യാസവും, ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളും സന്ദര്‍ശന വേളയില്‍ അമിത്ഷാ വിലയിരുത്തും.
ALSO READ:പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിൽ തീവ്രവാദികൾക്കായി പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ഇന്ത്യ
ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബയും, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗങ്ങളെ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വെളുത്ത പതാകയുമായി വന്ന് കൊണ്ടു പോകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 29നും 31നും ഇടയില്‍ പാക് ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.
Post Your Comments