Latest NewsIndia

കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി; തിഹാര്‍ ജയിലിലെ പ്രേതബാധയിൽ നട്ടം തിരിഞ്ഞ് ജീവനക്കാർ

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ്​ ആരോ വലിച്ചെടുക്കുന്നു എന്ന പരാതികളാണ് തടവുപുള്ളികൾ പറയുന്നത്. എന്നാല്‍, ഇതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ്​ ജയില്‍ അധികാരികള്‍. രാവിലെ ഉണരുമ്പോൾ കടുത്ത തലവേദനയും ക്ഷീണവുമാണ്​ പല പുള്ളികള്‍ക്കും. എല്ലാം വെറും തോന്നലുകളാണ്​ എന്ന്​ ഉത്തമ ബോധ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും പരാതികള്‍ പ്രത്യേകം പരിഹരിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദവും ചെയ്​ത കുറ്റങ്ങള്‍ വേട്ടയാടുന്നതുമാണ്​ പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക്​ നയിക്കുന്നതെന്ന്​ സര്‍ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്​ത്ര വിഭാഗം മേധാവി രാജീവ്​ മേത്ത പറയുന്നു. തലേ രാത്രിയിലെ ഭീകരാനുഭവമാണത്രെ കാരണം. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കണം. ഇതുകൂടാതെ പേടി വിട്ടുമാറാത്തവര്‍ക്ക്​ കൗണ്‍സലിങ്ങും ഏര്‍പ്പാടാക്കണം. ചിലർക്ക് വേണ്ടി പ്രേത ബാധയൊഴിപ്പിക്കൽ പൂജയും നടത്തുകയുണ്ടായി. സ്​ഥിരം കുറ്റവാളികളേക്കാള്‍ അവിചാരിതമായി കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരിലാണ്​ പ്രേതഭീതി കൂടുതല്‍​. ശരിയായ കൗണ്‍സലിങ്​​, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് രാജീവ്​ മേത്ത വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button