Latest NewsIndiaCrime

‘ദൃശ്യം’ മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം

ജിത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കൊലപാതക രീതി പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ പിന്നീട് പലതവണ തെളിയിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥയുമായി സാമ്യമുള്ള യഥാര്‍ഥ സംഭവം നടന്നിരിക്കുകയാണ് കോയമ്പത്തൂരിനടുത്തുള്ള അത്തുക്കല്‍പ്പാളയം ഗ്രാമത്തില്‍.

കാമുകിയെ യുവാവ് കൊലപ്പെടുത്തിയ വിവരം അറിഞ്ഞെത്തിയ പൊലീസ് കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം. ഇതോടെ പൊലീസ് ശരിക്കും ആശയക്കുഴപ്പത്തിലായി. സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിവരണം ഇങ്ങനെ: ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത് കേദംപട്ടിയിലുള്ള വി മുത്തരശിയെന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാര്‍ച്ച് പകുതിയോടെ കാണാതായി.

ALSO READ: ചാവക്കാട് കൊലപാതകം: പ്രതികളെ അറസ്റ് ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചത് വ്യക്തമാണെന്ന് കെ മുരളീധരൻ

ജൂണ്‍ അഞ്ചിനാണ് മുത്തരശിയെ കാണാനില്ലെന്ന് കാട്ടി സഹോദരി തമിഴരശി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ച പൊലീസ് മുത്തരശി അത്തുകല്‍പാളയത്തെ ഭരത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭരതിനെ ചോദ്യം ചെയ്തതില്‍ നിന്ന് മുത്തരശിയെ കൊലപ്പെടുത്തിയതായി പൊലീസിന് മനസിലായി.

മാര്‍ച്ചില്‍ ഭരതും മുത്തരശിയും ഒളിച്ചോടുകയും ധാരാപുരത്തെ നല്ലത്തുങ്കലില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഭരതിന്റെ അടിയേറ്റ് മുത്തരശി മരണപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മുത്തരശിയുടെ മൃതദേഹം ഭരത് വീട്ടിലെത്തിച്ച് പിന്‍വശത്ത് കുഴിച്ചിട്ടു. ഇതിനുശേഷം ഭരത് വീരച്ചിംഗലം സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിന്റെ പിറ്റേദിവസം വീടിന്റെ പിന്നില്‍ രൂക്ഷഗന്ധമുണ്ടെന്ന് വധു പരാതിപ്പെട്ടതോടെ, നവദമ്പതികളെ വീരച്ചിമംഗലത്തുള്ള വധുഗ്രഹത്തിലേക്ക് പറഞ്ഞുവിട്ടു.

ALSO READ: കാമുകനെത്തേടി ഹൈദരാബാദുകാരിയായ യുവതി മലപ്പുറത്തെ വീട്ടിലെത്തിയത് ആണ്‍വേഷത്തില്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

മുത്തരശിയുടെ കാണാതാകലുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഭരതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. തുടര്‍ന്നാണ് മുത്തരശിയുടെ ജഡം വീട്ടിന് പിന്നില്‍ മറവ് ചെയ്ത വിവരം ഭരത് പൊലീസിനോട് പറഞ്ഞത്. മൃതദേഹം വീണ്ടെടുക്കാന്‍ എത്തിയ പൊലീസ് കുഴി എടുത്തപ്പോള്‍ കണ്ടത് പട്ടിക്കുട്ടിയുടെ ജഡമായിരുന്നു. ഇതോടെ ഭരതിന്റെ അച്ഛന്‍ കനകരാജിനെ പൊലീസ് ചോദ്യം ചെയ്തു.

ഒരു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മുത്തരശിയുടെ മൃതദേഹം അവിടെനിന്ന് മാറ്റി ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി കത്തിച്ചെന്ന് അയാള്‍ മൊഴി നല്‍കി. ഇതോടെ ജ്യോതിഷിയെയും വിശദമായി ചോദ്യം ചെയ്ത് കേസില്‍ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button