Latest NewsKerala

മദ്യലഹരിയില്‍ തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം

 

തിരുവനന്തപുരം•ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഞെട്ടല്‍ മാറും മുന്നേ നഗരത്തില്‍ വീണ്ടും വാഹനാപകടം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ALSO READ: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാനിടയായ അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശര്‍മയാണ് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടി ഒഴികിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button