തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മുംബൈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കനത്ത മഴയും, വെള്ളപ്പൊക്കവും കാരണമാണ് റെയിൽവേയുടെ നടപടി. മൂന്നു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയെന്നും. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച പുറപ്പെടേണ്ട നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്സ്പ്രസ് (ട്രെയിന്‍ നന്പര് 16340) , തിരുവനന്തപുരം സെന്‍ട്രല്‍-ലോകമന്യതിലക് എക്സ്പ്രസ്(16346), കന്യാകുമാരി-മുംബൈ സിഎസ്എംടി എക്സ്പ്രസ് (16382) എന്നി ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
Also read : അമ്മയേയും മകളേയും നിസാമുദീന്‍ എക്സ്പ്രസില്‍ നിന്ന് തള്ളിയിട്ടുകൊന്നു
തിങ്കളാഴ്ച പുറപ്പെടുന്ന തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് (1957) 07.45-ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടുകയും തൃശൂര്‍, പാലക്കാട്, സേലം, ജോലാര്‍പേട്ട, മെല്പാക്കം, റെനിഗുണ്ട ജഐന്‍ വഴി ആയിരിക്കും സര്‍വീസ് നടത്തുകയും ചെയ്യും. കൊച്ചുവേളി-ചണ്ഡീഗഡ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12217) 9.15-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു തൃശൂര്‍, പാലക്കാട്, സേലം, ജോലാര്‍പേട്ട, മെല്പാക്കം, റെനിഗുണ്ട ജഐന്‍ വഴി തിരിച്ചുവിടും.
Post Your Comments