Latest NewsNews

ഗുജറാത്ത്,​ മുസാഫര്‍ കലാപങ്ങള്‍ സിലബസില്‍ നിന്നും നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകര്‍

ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും 2013-ലെ മുസാഫര്‍പുര്‍ കലാപത്തെപ്പറ്റിയും സിലബസില്‍ ഉണ്ടായിരുന്ന ഭാഗം മാറ്റണമെന്ന എ.ബി.വി.പിയുടെയും ആര്‍.എസ്.എസ് അനുകൂല അദ്ധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെയും (എന്‍.ഡി.ടി.എഫ്) ആവശ്യത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ അദ്ധ്യാപകരുടെ പ്രതിഷേധം. സംഘപരിവാറിന്റെ ആവശ്യപ്രകാരമാണ് സിലബസില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാല തയ്യാറാകുന്നതെന്നും അക്കാഡമിക് വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ ആക്രമണമാണ് സിലബസിനെതിരെ നടക്കുന്നതെന്നും ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ആരോപിച്ചു.

Also read :  ബിജെപി സർക്കാർ കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണെന്ന് രാഹുൽ ഗാന്ധി

ജനാധിപത്യപരമായ സിലബസായിരുന്നു ഉണ്ടായിരുന്നതെന്നും അത് 40 കോളേജുകളില്‍ നിന്നുള്ള. അദ്ധ്യാപകര്‍ രണ്ടുവര്‍ഷം കൊണ്ടാണ് രൂപപ്പെടുത്തിയതെന്നും അദ്ധ്യാപകര്‍ പറയുന്നു. ആരോപണങ്ങള്‍ എ.ബി.വി.പി നിഷേധിച്ചിട്ടുണ്ട്.

ജൂലായ് 15ന് നടന്ന അക്കാഡമിക് കൗണ്‍സില്‍ യോഗത്തിലായിരുന്നു മാറ്റങ്ങള്‍ ഇരുസംഘടനകളും ശുപാര്‍ശ ചെയ്തത്. എന്നാല്‍ മാറ്റം ഇതുവരെ നടപ്പാക്കാത്തതിനാല്‍ സിലബസും തയ്യാറായിട്ടില്ല. ഇംഗ്ലീഷിന്റെ സിലബസിലാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. സര്‍വകലാശാലയില്‍ ക്ലാസാരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സിലബസ് ലഭിച്ചിട്ടില്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ഓണേഴ്‌സ്, ബി.കോം, സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ എന്നിവയ്ക്ക് ഇംഗ്ലീഷ് നിർബന്ധിത പേപ്പറും ഇലക്ടീവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button