ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ടെക്നോളജി(എന്‍ഐറ്റി) ക്യാപസ് അടച്ചിടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ആക്രമണ ഭീഷണിയെ മുന്‍നിര്‍ത്തി തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും തിരികെ വരാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന് തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്മാര് വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് നിര്‍ണായകമായ ഉത്തരവ്. അമര്‍നാഥ് യാത്രയ്ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള തീരുമാനം.
തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന് വെളിപ്പെടുത്തിയിരുന്നു.സൈന്യത്തിന്റെ തിരച്ചിലില്‍ തീര്‍ത്ഥാടകരുടെ പാതയില്‍ കുഴിബോംബ്, ടെലിസ്കോപ്പിക് എം 24 അമേരിക്കന്‍ റൈഫിള്‍ എന്നിവ കണ്ടെത്തിയിരുന്നു. വന്‍ സുരക്ഷയാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്.
Post Your Comments