തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ട രാമനെതിരെ വീണ്ടും മൊഴി. അപകടത്തില്‍ പെട്ട ബഷീറിനെ സ്കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രീറാം ശ്രമിച്ചെന്നും, തന്റെ സ്കൂട്ടറിലാണ് കയറ്റി വിടാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷി ജിത്തു മൊഴി നല്കിയിരിക്കുന്നു. ഡ്രൈവർ സീറ്റിൽ ശ്രീറാമായിരുന്നെന്നും ജിത്തും പ്രമുഖ മലയാളം വാർത്ത ചാനലിനോട് പറഞ്ഞു.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Post Your Comments