ബംഗളൂരു: കർണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്സ്മികമായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തന്റെ മുഖ്യമന്ത്രി സ്ഥാനവും യാദൃശ്ചികമായിരുന്നു. രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വികസത്തിനാണ് താന്‍ പ്രധാന്യം നല്‍കിയതെന്നും കുമാരസ്വാമി പറയുകയുണ്ടായി. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടാണ് കുമാരസ്വാമി മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിഞ്ഞത്.
Post Your Comments