ദോഹ: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഗൈഡുമായി അധികൃതർ. തൂക്കു പലക തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനൽ സേഫ്റ്റി-ഹെൽത്ത് വകുപ്പാണ് ഗൈഡ് നവീകരിച്ചത്. പലക തട്ടുകളിൽ നിന്നുള്ള വീഴ്ചയുടെ കാരണങ്ങൾ, അപകടം എങ്ങനെ ഒഴിവാക്കാം, തട്ടുകളുടെ നിർമാണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചാണു ഗൈഡിലുള്ളത്. പലകതട്ട് കൂടുതൽ ആടാതിരിക്കാൻ പര്യാപ്തമായ തരത്തിൽ ഇരുവശങ്ങളിലും ബലമേറിയ ബാരിയറുകൾ ഉണ്ടായിരിക്കണമെന്നും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments