അർജന്റീന: ലയണൽ മെസ്സിക്ക് ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയതിനെത്തുടർന്ന് മൂന്ന് മാസം വിലക്കും, പിഴയും ചുമത്തി. ആദ്യം ഒരു മാസമായിരുന്ന മെസ്സിയുടെ ശിക്ഷ അധികാരിപ്പിച്ച് മൂന്നുമാസമാക്കുകയായിരുന്നു. ഒപ്പം 1500 യുഎസ് ഡോളർ പിഴ എന്നത് 50000 ഡോളറായും അധികരിപ്പിച്ചു.
നവംബര്‍ മൂന്നിനായിരിക്കും ഇനി മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിലേയ്ക്ക് തിരിച്ചെത്തുക. സെപ്റ്റംബറില്‍ ചിലിയ്ക്കും മെക്സിക്കോയ്ക്കുമെതിരേയും ഒക്ടോബറില്‍ ജര്‍മ്മനിക്കെതിരേയും അര്‍ജന്റീനയ്ക്കു സൗഹൃദ മത്സരങ്ങളുണ്ട്. ഇതെല്ലാം മെസ്സിക്കു നഷ്ടമാകും.
കോപ്പ അമേരിക്കയ്ക്കു ശേഷം ടാപിയയും ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയിരുന്നു. ചിലിക്കെതിരെ നടന്ന മത്സരത്തിനിടെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനെത്തുടർന്നാണ് മെസ്സി ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ രംഗത്തു വന്നത്.
Post Your Comments