പലവിധ കാരണങ്ങളാൽ ശ്രീറാം വെങ്കിട്ടരാമന്റെ ചോരയ്ക്ക് ദാഹിക്കുന്ന പലരും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ടെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. പ്രത്യേകിച്ചും പാർട്ടി അനുഭാവികൾ, അതും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എതിരാളികളെ കുത്തി മലർത്തിയവർ, കൊന്ന് തള്ളിയവർ, അവർക്ക് വേണ്ടി കേസ് നടത്തുന്നവരും ഒക്കെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നും അവർ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാവുന്നതല്ല അയാൾ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ചെയ്ത പണികൾക്ക് കിട്ടിയ ജനസമ്മിതി.ഈ കേസ് വെച്ച് മൂന്നാറിലെ കയ്യേറ്റക്കാരെയും മണിയാശാനെയും ന്യായീകരിക്കാൻ ആരും ഇറങ്ങേണ്ടെന്നും ഹരീഷ് പറഞ്ഞു.
കുറ്റം തെളിഞ്ഞാല്‍ അയാൾക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാൽ കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരുരൂപ പിഴയിലോ മാത്രം തീർന്നേക്കാവുന്ന കുറ്റമാണ് അത് നിയമത്തിന്റെ കണ്ണിൽ. അല്ലാതെ കണ്ണിനു കണ്ണു എന്ന മട്ടിലുള്ള ശിക്ഷയല്ല ഈ രാജ്യത്തുള്ളത്. അത് കഴിഞ്ഞാൽ ശ്രീറാം പഴയ ശ്രീറാം തന്നെയാണ്. ഏതൊരാളും ഈ തെറ്റു ചെയ്താൽ കിട്ടുന്ന ശിക്ഷയേ കുറ്റം തെളിഞ്ഞാൽ അയാൾക്കും കിട്ടൂവെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു ഐ.എ.എസ് ഓഫീസർ, രാഷ്ട്രീയക്കാരുടെ ഒത്താശയിൽ നടക്കുന്ന ഭൂമികയ്യേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നു.. പാർട്ടി അനുഭാവികൾ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു.
അയാൾ മദ്യപിച്ചു വണ്ടിയോടിച്ച് ഒരാളെ ഇടിച്ചു കൊല്ലുന്നു. അത് തെളിഞ്ഞാൽ അയാൾക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാൽ കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരുരൂപ പിഴയിലോ മാത്രം തീർന്നേക്കാവുന്ന കുറ്റമാണ് അത് നിയമത്തിന്റെ കണ്ണിൽ. അല്ലാതെ കണ്ണിനു കണ്ണു എന്ന മട്ടിലുള്ള ശിക്ഷയല്ല ഈ രാജ്യത്തുള്ളത്. അത് കഴിഞ്ഞാൽ ശ്രീറാം പഴയ ശ്രീറാം തന്നെയാണ്. ഏതൊരാളും ഈ തെറ്റു ചെയ്താൽ കിട്ടുന്ന ശിക്ഷയേ കുറ്റം തെളിഞ്ഞാൽ അയാൾക്കും കിട്ടൂ. അതുവരെ അയാൾക്ക് സംശയത്തിന്റെ ആനുകൂല്യമുണ്ട്.
പലവിധ കാരണങ്ങളാൽ ശ്രീറാമിന്റെ ചോരയ്ക്ക് ദാഹിക്കുന്ന പലരും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ചും പാർട്ടി അനുഭാവികൾ. അതും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എതിരാളികളെ കുത്തി മലർത്തിയവർ, കൊന്ന് തള്ളിയവർ. അവർക്ക് വേണ്ടി കേസ് നടത്തുന്നവർ. അവർ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാവുന്നതല്ല അയാൾ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ചെയ്ത പണികൾക്ക് കിട്ടിയ ജനസമ്മിതി എന്നുമാത്രം പറയട്ടെ. ഈ കേസ് വെച്ച് മൂന്നാറിലെ കയ്യേറ്റക്കാരെയും മണിയാശാനെയും ന്യായീകരിക്കാൻ ആരും ഇറങ്ങേണ്ട.
https://www.facebook.com/harish.vasudevan.18/posts/10157485310597640
Post Your Comments