മലപ്പുറം: രാജ്യസഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി.വി.അബ്ദുള്‍ വഹാബ് എം.പിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി യൂത്ത് ലീഗ്. മുസ്ലിം ലീഗ് എംപിമാര്‍ക്ക് ഇരു സഭകളിലും കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. നേരത്തെ, ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങളും അബ്ദുള്‍ വഹാബിനെതിരെ രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഒഴിയണമെന്നായിരുന്നു മൊയീന്‍ അലി ആവശ്യപ്പെട്ടത്.
മുത്തലാക്ക് ബില്‍ ചര്‍ച്ചയില്‍ രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചെങ്കിലും വഹാബ് പങ്കെടുക്കേണ്ടതായിരുന്നുവെന്നാണ് യൂത്ത്ലീഗ് നിലപാട്. വീഴ്ച ആവര്‍ത്തിച്ചാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും. എംപിമാര്‍ക്ക് സമുദായത്തിന്റെ വികാരങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയം ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.എന്നാല്‍ അബ്ദുള്‍ വഹാബിനെ പിന്തുണച്ച് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രംഗത്തെത്തി.
അബ്ദുല്‍ വഹാബിനെതിരെ ഗൂഢാലോചന നടത്തുന്നവരെ എതിര്‍ക്കുമെന്നും സാബിര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗിന്റെ ഏക രാജ്യസഭാംഗം പി.വി.അബ്ദുല്‍ വഹാബ് എം.പിക്ക് കഴിയാതെ പോയതിലാണ് പ്രതിഷേധമുയര്‍ത്തുന്നത്. രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചെങ്കിലും വഹാബ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം വോട്ടു ചെയ്യാന്‍ മാത്രമാണ് അബ്ദുല്‍ വഹാബ് എത്തിയത്. ഇങ്ങനെ പാര്‍ട്ടിയും സമുദായവും ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തവര്‍ സ്വയം ഒഴിഞ്ഞു മാറാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.
Post Your Comments