Latest NewsIndia

കശ്മീരില്‍ ഇന്ന് കല്ലെറിയുന്നവരാണ് നാളത്തെ തീവ്രവാദികൾ : സൈന്യം

വിവിധ സൈനിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന് കല്ലെറിയുന്നവരാണ് നാളെ തീവ്രവാദികളായി മാറുന്നതെന്ന് കരസേന. ജമ്മു കശ്മീരില്‍ 500 രൂപയ്ക്ക് കല്ലേറ് തുടങ്ങിയ ചെറുപ്പക്കാരില്‍ 83 ശതമാനം പേരും തീവ്രവാദികളായി മാറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. വിവിധ സൈനിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

തെറ്റിദ്ധരിപ്പിക്കപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളില്‍ ഭൂരിപക്ഷം പേരും ഭീകര സംഘടനകളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ വര്‍ഷങ്ങളില്‍ തന്നെ കൊല്ലപ്പെടുന്നതായി 15 കോര്‍പ്‌സ് ലെഫ്റ്റനന്റ് ജനറല്‍ ദിലന്‍ വെളിപ്പെടുത്തി.കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളില്‍ 7 ശതമാനം പേര്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ കൊല്ലപ്പെടുന്നു.

9 ശതമാനം പേര്‍ ആദ്യത്തെ മാസത്തിലും 36 ശതമാനം പേര്‍ ആദ്യത്തെ ആറ് മാസത്തിലും കൊല്ലപ്പെടുന്നു. 64 ശതമാനം പേര്‍ ആദ്യത്തെ വര്‍ഷത്തില്‍ തന്നെ കൊല്ലപ്പെടുന്നുവെന്നും ദിലന്‍ പറഞ്ഞു .അതുകൊണ്ടു തന്നെ ഭീകര സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ ആയുധം ഉപേക്ഷിച്ച്‌ മുഖ്യധാരയിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button