കശ്മീര്‍: താഴ്വരയില് സൈന്യത്തിന് നേരെ കല്ലേറ് നടത്താൻ നേതൃത്വം നൽകിയിരുന്ന ആൾ കൊല്ലപ്പെട്ടതായി സൈന്യം.തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.2011-ല്‍ പോലീസിനെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. രണ്ടു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്.
പുല്‍വാമയിലെ കാകപോറ ചൗക്കിക്കടുത്തു വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്.പുല്‍വാമയിലെ തെങ്പുന സ്വദേശിയാണ് ഇയാൾ. ഷെല്ലാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ട ശേഷം നടന്ന പ്രക്ഷോഭത്തിൽ ഇയാൾ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.
Post Your Comments