Latest NewsIndiaNews

കശ്മീരിലെ കല്ലേറില്‍ 90 % കുറവ് വന്നു: കാരണം വ്യക്തമാക്കി കാശ്മീര്‍ ഡി.ജി.പി

ജമ്മു: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 2017ല്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായ സംഭവങ്ങളില്‍ 90 ശതമാനം കുറവ് വന്നതായി ജമ്മുകാശ്മീര്‍ ഡി.ജി.പി എസ്.പി.വൈദ്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം 40 മുതല്‍ 50വരെ കല്ലേറ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു തവണ പോലും കല്ലേറ് ഉണ്ടാകാത്ത് ദിവസങ്ങള്‍ കടന്നുപോയിട്ടുണ്ട്.

കാശ്മീരിലെ സ്ഥിതിഗതികള്‍ അനായാസം മാറിക്കൊണ്ടിരിക്കുകയാണ് ഇതിന്റെ കാരണം കാശ്മീരിലെ ജനങ്ങളുടെ ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നോട്ട് നിരോധനം, ഉന്നത തീവ്രവാദികള്‍ക്കെതിരെ നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ് തുടങ്ങിയവയെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം വന്നതോടെ തീവ്രവാദികള്‍ക്ക് പണത്തിന് ക്ഷാമമുണ്ടായിരുന്നു.

ഇത് കൂടാതെ ഭീകരരെ പിന്തുണയ്ക്കുന്നവരെ അറസ്റ്റ് ചെയ്തതും സ്ഥിതിഗതികള്‍ മെച്ചപ്പെടാനിടയാക്കി. സംസ്ഥാനത്തെ പലയിടങ്ങളിലും പണത്തിന്റെ സ്വാധീനത്തിൽ തീവ്രവാദികൾക്കായിരുന്നു മേൽക്കൈ. നോട്ടു നിരോധനത്തോടെ പണത്തിനു വഴിയില്ലാതെ ഇവരുടെ നിയന്ത്രണവും നഷ്ടമായി. തീവ്രവാദ നേതാക്കൾ മുഴുവൻ അറസ്റ്റിലാവുകയോ മരണപ്പെടുകയോ ചെയ്തതും കശ്മീർ ശാന്തമാക്കാൻ ഒരു കാരണമായി. വൈദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button