
കൊല്‍ക്കത്ത•സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്തായും രണ്ട് തായ് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് 56 ശരത് ബോസ് റോഡിലെ ദി തായ് റിട്രീറ്റ് സ്പായില്‍ റെയ്ഡ് നടത്തിയത്.
രണ്ട് തായ് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇടപാടുകാരനായ ധീരജ് ലാല്‍ ഗാന്ധി (76), കോമള്‍ ഭേഹതി (55), സ്പായുടെ മാനേജര്‍ പായല്‍ ബാനര്‍ജി, അവരുടെ സഹായി ചന്ദ്രാണി മോണ്ടല്‍, പിമ്പ് അഫ്സര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments