നഷ്ടപെട്ടതിനു പകരം വെക്കാന്‍ മറ്റൊന്നിനും ആവില്ല എന്നാണ് പൊതുവെ ധാരണ.. എന്നാല്‍ ചലനശേഷി നഷ്ടമായ ഞങ്ങളുടെ കാലുകള്‍ക്കു പകരമായല്ല കാലുകളായി കൂടെ ഉള്ളവരാണ് ഞങ്ങളുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് റീജ കൃഷ്ണ. ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് സുഹൃത്തുക്കളാണെന്ന് റീജ പറയുന്നു. നല്ല സൗഹൃദങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. റീജയുടെ പോസ്റ്റ് ഓരോ നല്ല സുഹൃത്തുക്കള്‍ക്കും പ്രചോദനമാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നഷ്ടപെട്ടതിനു പകരം വെക്കാൻ മറ്റൊന്നിനും ആവില്ല എന്നാണ് പൊതുവെ ധാരണ.. എന്നാൽ ചലനശേഷി നഷ്ടമായ ഞങ്ങളുടെ കാലുകൾക്കു പകരമായല്ല കാലുകളായി കൂടെ ഉള്ളവരാണ് ഞങ്ങളുടെ സുഹൃത്തുക്കൾ….
കൂടെയുണ്ട് എന്ന വാഗ്‌ദാനം തരാതെ എപ്പോളും കൂടെ ഉള്ള സുഹൃത്തുക്കൾ…
ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് ഇവർ മാത്രമാണ്… ഏറ്റവും നല്ല മനസ്സ് ഉള്ളവർക്കേ ഞങ്ങളെ പോലെ ഉള്ളവരെ സുഹൃത്തായി അംഗീകരിക്കാൻ പറ്റൂ….
ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ടതാണ് Pavitha PC യെ…. അവളെ പരിചയപെട്ടതിനു ശേഷമാണ് വീടിനുള്ളിൽ മാത്രം കഴിഞ്ഞിരുന്ന ഞങ്ങൾ പുറത്ത് പോണം എന്ന ചിന്ത തുടങ്ങിയത്….
സ്വന്തമായി ജോലി ചെയ്തു കുടുംബം നോക്കുന്ന ഞങ്ങൾക്ക് പാലിയേറ്റീവ് കെയറിലെ കുട്ടികളും ഞങ്ങളുടെ സുഹൃത്തുക്കളും കൂടെ വന്നപ്പോൾ പുറത്തേക്കുള്ള യാത്ര ഒരു ബുദ്ധിമുട്ടും ആയിരുന്നില്ല….
സ്വന്തമായി ജോലിചെയ്ത് ആ വരുമാനം കൊണ്ട് നമുക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ അഭിമാനം വേറെ ഇല്ലാ…
വീട്ടിലിരുന്നു പഠിച്ചു p.s.c എഴുതി സർക്കാർ ജോലി നേടാൻ അവൾക്കും വീട്ടിലിരുന്നു സ്വന്തമായി സ്റ്റിച്ചിങ് പഠിച്ചു ഒരു സ്ഥാപനം നടത്തി അവിടെ കുറച്ചു പേർക്ക് തൊഴിൽ കൊടുക്കാൻ എനിക്കും സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനം തന്നെ ആണ് …
ഈ ലൈഫിൽ ഞങ്ങൾക്ക് മാക്സിമം ഞങ്ങൾ ചെയ്യും…. കാരണം ഓരോ നിമിഷവും ഈ ജീവിതം ഞങ്ങൾ ആസ്വദിക്കുന്നു…. ???
https://www.facebook.com/reejakrishna.thekkepoyil/posts/2132303510228356
Post Your Comments