ഇംഗ്ലണ്ട്: ദിവസങ്ങളുടെ ഇടവേളയിൽ രണ്ടു പിഞ്ചു പെൺമക്കളെ കൊന്ന സംഭവത്തിൽ യുവതി കുറ്റക്കാരിയെന്ന് ബർമിങ്ങാം ക്രൗൺ കോടതി. മൂന്നു വയസ്സുള്ള ലെക്സി ഡ്രാപ്പർ, 17 മാസം പ്രായമായ സ്കാർലറ്റ് വാഗൻ എന്നിവരെ കൊലപ്പെടുത്തിയ 23കാരി മോഡൽ ലൂയിസ് പോർട്ടൻ ആണ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. ഇംഗ്ലണ്ടിലെ വാർവിക്ക്ഷെയറിൽ റഗ്ബി നഗരത്തിൽ 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് യുവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. അതിരുവിട്ട ലൈംഗിക ജീവിതത്തിന് കുഞ്ഞുങ്ങൾ തടസമായതോടെയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചത്.
ജനുവരി 15നാണു മൂത്തമകൾ ലെക്സി കൊല്ലപ്പെട്ടത്. മൂന്നാഴ്ച പിന്നിട്ട് ഫെബ്രുവരി ഒന്നിനാണ് രണ്ടാമത്തെ മകൾ സ്കാർലറ്റിനെ കൊലപ്പെടുത്തിയത്. രണ്ടു കുഞ്ഞുങ്ങളും ഒരേ രീതിയിലാണു മരണപ്പെട്ടത്. ശ്വാസം മുട്ടിച്ചായിരുന്നു കൊല. ഓൺലൈനിൽ പരിചയപ്പെടുന്നവർക്കു ചിത്രങ്ങളയച്ചും അവരുമായി കിടക്ക പങ്കിട്ടുമാണു ലൂയിസ് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്.
Post Your Comments