ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയയാള്‍ക്ക് പൊലീസ് നോട്ടീസ്. അമിത് ശുക്ല എന്നയാള്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ് അല്ലാത്തതിനാല്‍ താന്‍ സൊമാറ്റോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായി ട്വിറ്ററിലൂടെ ഇയാൾ വ്യക്തമാക്കിയിരുന്നു. ഭക്ഷണം കൊണ്ടുവരുന്ന റൈഡറെ മാറ്റാനും ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും സൊമാറ്റോ അധികൃതർ അമിതിനെ അറിയിച്ചു.
ഭക്ഷണത്തിന് മതമില്ല, ഭക്ഷണമാണ് മതം’ എന്നായിരുന്നു സൊമാറ്റോ അറിയിച്ചത്. ഇന്ത്യയുടെ ആശയത്തിലും അതുപോലെ ഞങ്ങളുടെ വ്യത്യസ്തരായ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും കാര്യത്തിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ പിന്തുടരുന്ന മൂല്യങ്ങളുമായി ബന്ധപ്പെട്ട് ഒരു ഇടപാട് നഷ്ടമായാല്‍ അതില്‍ ക്ഷമായാചനം നടത്താന്‍ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി . ഇതോടെ ഭക്ഷണം എടുക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും തനിക്ക് ആവശ്യമില്ലെന്ന് സൊമാറ്റോയെ അറിയിച്ചെന്നും അമിതും പറയുകയുണ്ടായി.
Post Your Comments