കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ് നേരെത്തെ പുറത്തു വന്നിരുന്നു. സിദ്ധാര്‍ത്ഥയെ അനുസ്മരിച്ച് യുവാവ് പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.
രാജ്യം മുഴുവന്‍ കഫെ കോഫി ഡേ ശൃംഖലയുള്ള കോടികളുടെ ആസ്തിയുള്ള , ഒരു പക്ഷെ തന്റെ സമ്പാദ്യത്തില്‍ നിന്നും വീട്ടാമായിരുന്ന കടം ആയിരുന്നിട്ടു കൂടിയും മംഗലാപുരത്തെ നേത്രാവതി പുഴയില്‍ ചാടി അദ്ദേഹം ജീവന്‍ വെടിഞ്ഞെങ്കില്‍ അതിന് തക്കതായ കാരണങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു ! രാജ്യത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് ആണ് അദ്ദേഹം ജോലി നല്‍കിയതെന്ന് യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിദ്ധാര്‍ത്ഥ സാറിന്റെ മരണം എന്നെ കുറച്ച് വേദനിപ്പിച്ചു !
കഫെ കോഫി ഡേ ഒരു കാലത്ത് എനിക്കും ജോലി തന്നിട്ടുണ്ട് ! രാജ്യം മുഴുവന്‍ കഫെ കോഫി ഡേ ശൃംഖലയുള്ള കോടികളുടെ ആസ്തിയുള്ള , ഒരു പക്ഷെ തന്റെ സമ്പാദ്യത്തില്‍ നിന്നും വീട്ടാമായിരുന്ന കടം ആയിരുന്നിട്ടു കൂടിയും മംഗലാപുരത്തെ നേത്രാവതി പുഴയില്‍ ചാടി അദ്ദേഹം ജീവന്‍ വെടിഞ്ഞെങ്കില്‍ അതിന് തക്കതായ കാരണങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു ! രാജ്യത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് ആണ് അദ്ദേഹം ജോലി നല്‍കിയത് !
ബാംഗ്ലൂരില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ക്ലാസ് കഴിഞ്ഞ് കഫെ കോഫി ഡേയില്‍ വെയിറ്ററായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട് ! അന്ന് കിട്ടിയിരുന്ന നാലായിരം രൂപ വീട്ട് വാടകക്കും ,പ0നച്ചെലവിനുമായും മാറ്റാന്‍ സാധിച്ചു . ഞാനടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം പാര്‍ട്ട് ടൈം ജോലി നല്‍കിയിട്ടുണ്ട് !
ഒരു വര്‍ഷത്തെ ജോലിക്കിടയില്‍ പല പ്രാവിശ്യം അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെങ്കിലും ,കാണുവാന്‍ സാധിച്ചിട്ടില്ല ! ഒരു പാട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി നല്‍കിയതിന് നന്ദി പറയുന്നു !
ബാംഗ്ലൂരില്‍ പോകുമ്പോള്‍ ആ പഴയ കോഫി ഡേയിലും ഞാന്‍ പോകാറുണ്ട് ! അവിടെ ഇരുന്ന് കാപ്പി കുടിക്കുമ്പോള്‍ ബല്ലാത്ത ഒരു ഫീല്‍ ആര്‍ന്നു ! അന്ന് കൂട്ടുകാരോട് വെയിറ്റര്‍ ആയി ജോലി നോക്കുന്നത് മറച്ച് വെച്ചിരുന്നു ! ഇന്ന് അഭിമാനത്തോടെ തുറന്ന് പറയുന്നു !
അങ്ങേയ്ക്ക് കൂപ്പുകൈ !
https://www.facebook.com/sijoambattt/photos/a.1933498563371896/2357319470989801/?type=3&__xts__%5B0%5D=68.ARAj3cAffESTa6Mk7Z_-ZgSKcbXhyO9Ykl35S9GMN5nJo2U2xGG_Qdad3c04kaXKlFNsdhTZ29h-gwa18mo1QfgtnWUahHTb5LK-PnI8PTdjDwCp0yvUrF0Yr_hsVNfP3QNnVelhycrXNOz42S6YNz2lH9ZP7w0wd_OcFurRIWJ3OusEPvaV9EkWyt1CW4IOynnJp90xDCXDGlLQqthPr0Mmg3py33mno3dvq_rSiNCMQaGNO_z8rvDoTV60wNGuGWUKtRsNrBnIRFyYVNITki6XckFTRoH7DOU7TEW5RVpbt01_FwbwIrBH4dxNV6GSwRMyc7GTchX3V_hgaJmFXNb8og&__tn__=-R
Post Your Comments