മസ്‌ക്കറ്റ് : ഒമാനിൽ ഓഗസ്റ്റ് മാസം ഇന്ധന വില വർദ്ധിച്ചു. എം91, എം95 പെട്രോളിനും ഡീസലിനും നിരക്ക് വര്‍ധനവുണ്ടായി. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അഞ്ച് ബൈസയാണ് വർദ്ധിപ്പിച്ചത്. ഇത്പ്രകാരം എം 91 പെട്രോൾ വില 205 ബൈസയില്‍ നിന്ന് 210 ബൈസയായും, എം 95 പെട്രോള്‍ 215 ബൈസയില്‍ നിന്ന് 220 ബൈസയായും, ഡീസല്‍ നിരക്ക് 245 ബൈസയില്‍ നിന്ന് 250 ബൈസയായും ഉയർന്നു.
അതേസമയം ഖത്തറിലും ഓഗസ്റ്റ് മാസം പെട്രോൾ, ഡീസൽ വില 5 മുതൽ 15 ദിർഹം വരെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലീറ്ററിന് 1.80 റിയാലാണ് പുതിയ വില. 10 ദിർഹമാണ് വർദ്ധിച്ചത്. സൂപ്പർ ഗ്രേഡ് പെട്രോളിന് 1.90 റിയാലാണ് പുതുക്കിയ നിരക്ക്. ജൂലൈയിലിത് 1.75 റിയാൽ ആയിരുന്നു. ഡീസലിന് 1.90 റിയാലാണ് പുതിയ നിരക്ക്. 5 ദിർഹമാണ് വർദ്ധിച്ചത്.
ജൂലൈയിൽ പെട്രോൾ വിലയിൽ 25 ദിർഹം വരെ കുറവ് വരുത്തിയിരുന്നപ്പോൾ മേയിൽ 15 ദിർഹത്തോളം വില വർധിപ്പിച്ചിരുന്നു. ജൂണിൽ മേയിലെ വില തന്നെയായിരുന്നു ഈടാക്കിയിരുന്നത്.
Post Your Comments