India

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം

സോലാപൂര്‍: പൊതു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ സോലാപൂർ സർവ്വകലാശാലയിലെ പരിപാടിക്കൊടുവിൽ ദേശീയ ഗാനാലാപനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാർശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിതിന്‍ ഗഡ്കരിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം മറ്റ് പരിപാടികൾ റദ്ദാക്കി മന്ത്രി നാഗ്പൂരിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button