Mollywood

നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് ഭോഗിക്കാൻ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ജനകീയ കോടതി പ്രോഗ്രാമിൽ നടി ഷക്കീലയുടെ വിചാരണ; രഞ്ജിനി മേനോനെ രൂക്ഷമായി വിമർശിച്ച് ആഷാ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

തിരുവനന്തപുരം: നടി ഷക്കീല അതിഥിയായെത്തിയ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌ത ജനകീയ കോടതി എന്ന പരിപാടി അടുത്തിടെ ചർച്ചയായിരുന്നു. ഷക്കീലയുടെ സത്യസന്ധമായ അഭിമുഖ പരിപാടിയിൽ എതിർവാദം ഉന്നയിക്കാൻ പങ്കെടുത്തത് സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആയിരുന്നു. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന തുറന്ന വിമർശനമായിരുന്നു രഞ്ജിനിമേനോൻ ഉന്നയിച്ചത്. ഷക്കീലയുടെ ശരികൾ കേൾക്കാൻ പുരുഷന്മാരും, സ്‌ത്രീകളും ഉള്ളതുകൊണ്ടാണ് ആ വ്യക്തിത്വത്തെ അതിഥിയായി ക്ഷണിച്ചത്. അവർ ചെയ്‌തതെല്ലാം സദാ ചാര കണ്ണുകളിലൂടെ നോക്കുന്നതുകൊണ്ടാണ് രഞ്ജിനിമേനോന് തെറ്റുകളായി തോന്നുന്നത്. ആഷാ സൂസൻ വ്യക്തമാക്കി. തുടർന്നും രഞ്ജിനി മേനോനെ വിമർശിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർത്തിരിക്കുന്നു.

ജനകീയ കോടതിയെന്ന പ്രോഗ്രാമിൽ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങൾളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവർത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവർ മനുഷ്യത്വത്തിന്‍റെ പ്രതീകമായി തോന്നി, ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും.

എതിർവാദം ഉന്നയിക്കാൻ വന്ന സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആ കസേരയിൽ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവർ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉൾപ്പെടുമെന്നതിനാൽ, നിങ്ങൾ ഉന്നയിച്ച വാദങ്ങൾ എന്‍റെ കൂടിയാവുമെന്നതിനാൽ, ആ വാദങ്ങളോടുള്ള എന്‍റെ എതിർപ്പു കൂടി നിങ്ങൾ അറിയണം.

1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാർന്നു തിന്ന ജാതിബോധമെന്ന ക്യാൻസർ ,ഇന്നും അതിന്‍റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ “സവർണ്ണജാതിയുടെ” പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതിൽ നിന്ന് നിങ്ങൾ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്.

2) ഷക്കീല പറയുന്നത് കേൾക്കാൻ മലയാളി പുരുഷന്മാർ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്.
ഷക്കീലയെ കേൾക്കാൻ പുരുഷന്മാർ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവർ നോക്കുമ്പോ ഉണ്ടാവില്ല.

3) പതിനെട്ടു വർഷങ്ങൾക്കു മുൻപ് അഭിനയം നിർത്തിയ സ്ത്രീയോട് ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിച്ചുകൊണ്ട്, അതും 2019ൽ ചോദിക്കുന്ന ചോദ്യമാണ് “ജീവിക്കാൻ വേറെ എന്തൊക്കെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നെന്ന്.
സകല പ്രിവിലേജിന്‍റെയും മുകളിൽ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്‍റെ മുന്നിലേക്ക് നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട്.

മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാൻ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവർ പറയുന്നുമുണ്ട്.
നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആർക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലിൽ അവർക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാൻ താങ്കൾക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.

4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് ഭോഗിക്കാൻ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കിൽ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവർ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ.

5) ഭർത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പുറത്തേയ്ക്ക് ചർദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികൾക്കും മറുചോദ്യങ്ങൾക്കും മുന്നിൽ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോൾ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനിൽ ഉണ്ടാവണം. അതില്ലായെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല.

കുറച്ചും കൂടി മാന്യമായ തൊഴിൽ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ
സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു
ഞങ്ങൾക്ക് തിരിച്ചും ചോദിക്കാനുള്ളത്
ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീ

https://www.facebook.com/photo.php?fbid=2298906390427117&set=a.1415053698812395&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button